Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Leadership

സാ​ക്ഷാ​ൽ പി​ണ​റാ​യി പോ​ലും വി​റ​ച്ചു, ജ​ന​വി​കാ​രം ത​മാ​ശ​യ​ല്ല; ഷോ​ക്ക് ട്രീ​റ്റ്‌​മെ​ന്‍റു​മാ​യി സി.​ആ​ർ.​മ​ഹേ​ഷ്

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി ക​സേ​ര​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ഗ്രൂ​പ്പ് പോ​ര് മു​റു​കു​ന്ന​തി​നി​ടെ സ്വ​ന്തം പാ​ർ​ട്ടി​ക്കും നേ​താ​ക്ക​ൾ​ക്കും മു​ന്ന​റി​യി​പ്പു​മാ​യി സി.​ആ​ർ.​മ​ഹേ​ഷ് എം​എ​ൽ​എ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ജ​ന​വി​കാ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​ത്.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു ഘ​ട്ട​ത്തി​ൽ സാ​ക്ഷാ​ൽ പി​ണ​റാ​യി പോ​ലും വി​റ​ച്ചു. കോ​ട്ട​ക​ളാ​യ ത​ളി​പ്പ​റ​മ്പും പ​യ്യ​ന്നൂ​രും വീ​ണു. വ​മ്പ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച യു​ഡി​എ​ഫ് മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ലും ഇ​നി​യും അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ൾ​ക്ക​രു​ത്തി​നെ നി​സാ​ര​മാ​യി കാ​ണ​രു​ത്.

ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലും സി​പി​എ​മ്മി​ന് അ​ടി​പ​ത​റാ​മെ​ങ്കി​ൽ അ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി​യാ​ണ്. ഇ​ത് സി​പി​എ​മ്മി​ന് മാ​ത്ര​മ​ല്ല ബാ​ധ​കം. യു​ഡി​എ​ഫ് മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കാം. അ​താ​ണ് ച​രി​ത്ര​വും കാ​ല​വു​മെ​ന്നും മ​ഹേ​ഷ് കു​റി​ച്ചു.

വി​ശ​ക്കു​ന്ന​വ​ന്‍റെ​യും പ​ണി​യെ​ടു​ക്കു​ന്ന​വ​ന്‍റെ​യും ഈ ​പ്ര​സ്ഥാ​ന​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ന്‍റെ​യും വി​കാ​ര​മാ​ണി​ത്. എ​ല്ലാം ഇ​വി​ടം കൊ​ണ്ട് തീ​ർ​ന്നു​വെ​ന്ന് ധ​രി​ക്ക​രു​ത്. അ​പ്രി​യ സ​ത്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up